ബേബിയുടെ രാജി: കേന്ദ്രനേതാക്കള്‍ കേരളത്തിലേക്ക്

 എംഎ ബേബി , ന്യൂഡൽഹി , പോളിറ്റ്ബ്യൂറോ
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (14:08 IST)
രാജിയില്‍ ഉറച്ചു നില്‍ക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയുടെ രാജിക്കാര്യം സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ചചെയ്യും. ഇതിനായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും പങ്കെടുക്കും.

സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചയിൽ ബേബി വിഷയം അവസാനിച്ചില്ലെങ്കില്‍ പോളിറ്റ്ബ്യൂറോ വിളിച്ചു ചേർത്ത് ചർച്ച ചെയ്യാനാണ് തീരുമാനം. രാജിക്കാര്യം കേരളത്തിൽ ചർച്ച ചെയ്യുമെന്ന് പ്രകാശ് കാരാട്ട് ഇന്നു രാവിലെയും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.

കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍‌വിയുടെ പശ്ചാത്തലത്തില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ എം എ ബേബി ഉറച്ചുനില്‍ക്കുകയായിരുന്നു. തന്നെ തിരസ്കരിച്ച മണ്ഡലത്തെ പ്രതിനിധീകരിക്കാനാവില്ല എന്നാണ് ബേബി നിലപാട് സ്വീകരിച്ചിരിക്കുന്നത്.

എംഎല്‍എ എന്ന ബോര്‍ഡില്ലാത്ത കാറിലാണ് ഇപ്പോള്‍ എം എ ബേബി സഞ്ചരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ അഭിമാനത്തിന് ക്ഷതമേറ്റ പരാജയമായിരുന്നു കൊല്ലത്ത് സംഭവിച്ചത്. എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ട ശേഷം പലതവണ താന്‍ കുണ്ടറ എം എല്‍എ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നു എന്ന് എംഎ ബേബി തുറന്നുപറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :