അരലക്ഷത്തിന്റെ കള്ളനോട്ട്: ബംഗാളി പിടിയില്‍

തിരുവനന്തപുരം| jibin| Last Modified ഞായര്‍, 8 ജൂണ്‍ 2014 (13:25 IST)
അരലക്ഷം രൂപയുടെ കള്ളനോട്ടുമായി ബംഗാള്‍ സ്വദേശി പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം ചാലയിലെ ഒരു കടയില്‍ കള്ളനോട്ടു മാറാന്‍ ശ്രമിക്കവേയാണു രാജ് കുമാര്‍ മണ്ഡല്‍ എന്ന 19 കാരനായ ബംഗാളി യുവാവ് പിടിയിലായത്.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ്‌ 500 രൂപയുടെ കള്ളനോട്ടുമാറാന്‍ കടയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നിയ കടയുടമ ഫോര്‍ട്ട് പൊലീസില്‍ അറിയിച്ചു. എന്നാല്‍ ഇതറിഞ്ഞ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ ഓട്ടിച്ചിട്ടു പിടിക്കുകയായിരുന്നു.

അതേ സമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു. ഇയാളുടെ
തീരപ്രദേശത്തെ
വാടക വീട് പരിശോധിച്ച് 500 രൂപയുടെ 56 നോട്ടുകള്‍ പിടിച്ചെറ്റുത്തു.

ഇയാള്‍ക്ക് അന്തര്‍സംസ്ഥാന കള്ളനോട്ടു സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഫോര്‍ട്ട് സിഐ പറഞ്ഞു. അന്വേഷണം തുടരുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :