അനധികൃത സര്‍വേ: തമിഴ്നാട് സംഘത്തിനു തിരിച്ചടി

 കുമളി , ആനച്ചാല്‍ , സര്‍വേ
കുമളി| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (17:10 IST)
കുമളിക്കടുത്ത് ആനച്ചാലില്‍ അനധികൃത സര്‍വേ നടത്തിയ തമിഴ്നാട് സംഘത്തെ തിരിച്ചയച്ചു. ഇതിനായി എത്തിയ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ്‌ ആനചാലില്‍ എത്തിയത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ്‌ തമിഴ്നാട് പിഡബ്ല്യുഡി നേതൃത്വത്തിലുള്ള സംഘം എത്തിയത്. കേരളാ വനം വകുപ്പ് ഉദ്യോഗസ്ഥരാണ്‌ തമിഴ്നാട് സംഘത്തെ തിരിച്ചയച്ചത്.

സംഭവമറിഞ്ഞ് എത്തിയ വനം വകുപ്പുദ്യോഗസ്ഥര്‍ ഇവരെ തിരിച്ചയയ്ക്കുകയാണുണ്ടായത്. വനം വകുപ്പിന്‍റെ അധീനതയിലുള്ള പ്രദേശത്തായിരുന്നു ഇവര്‍ സര്‍വേ നടത്താന്‍ തയ്യാറായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :