തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (15:23 IST)
മദ്യത്തേക്കാള്‍ വീര്യമുള്ള അരിഷ്ടം വിറ്റ മൂന്നു പേരെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഒന്നാം തീയതി മദ്യശാലകള്‍ അവധിയായ ദിവസം തകൃതിയായി കച്ചവടം നടത്തിയ അരിഷ്ടം പിടിച്ചെടുത്തപ്പോഴാണ് ഇതിനു മദ്യത്തേക്കാളും വീര്യമുണ്ടെന്ന്
എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കിയത്.
വിഴിഞ്ഞം ഹാര്‍ബര്‍ റോഡിലെ ആയുര്‍വേദ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഭവം അരങ്ങേറിയത്. ഇവിടെ നിന്ന് 190 ലിറ്റര്‍ അരിഷ്ടമാണ് പിടിച്ചെടുത്തത്. സ്ഥാപന ഉടമ നാഗപ്പന്‍, ജോണ്‍ എന്നിവരെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റുചെയ്തു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അരിഷ്ടം എത്തിക്കുന്നത് കൊട്ടാരക്കര നിന്നാണെന്നു മനസിലാക്കിയ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഇവിടേക്ക് കൊണ്ടുവന്ന 150 ലിറ്റര്‍ അരിഷ്ടം പെരിങ്ങമ്മല വച്ചു തന്നെ വണ്ടിയോടൊപ്പം ഡ്രൈവര്‍ സനല്‍ എന്നയാളിനെയും കസ്റ്റഡിയിലെടുത്തു. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.