കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇല്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം| jibin| Last Modified ബുധന്‍, 21 മെയ് 2014 (15:14 IST)
പുതിയ സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണവും സമരവും തങ്ങളുടെ നയമല്ല രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസവും ഭരണപരമായ സഹകരണവും വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധിക പ്ലസ്ടു ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കും. മതിയായ സൌകര്യങ്ങള്‍ ഇല്ലാത്ത സ്കൂളുകളില്‍ അധിക ബാച്ച് അനുവദിക്കില്ല. അധിക ബാച്ച് അനുവദിക്കുന്നതിനുള്ള 189 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.

ഒരു സ്കൂളില്‍ ഒരു ബാച്ചായിരിക്കും അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗണേശിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് ഉറപ്പൊന്നും കൊടുത്തിരുന്നില്ല. പരിഗണിക്കാമെന്ന് മാത്രമെ പറഞ്ഞിരുന്നുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :