വയോധികയും മകളും കള്ളനെ ബാത്ത്റൂമിൽ പൂട്ടിയിട്ടു പിടികൂടി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (19:15 IST)
ചെറുതുരുത്തി: വയോധികയും മകളും മാത്രമുള്ള വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ നയത്തിൽ ബാത്ത്റൂമിൽ പൂട്ടിയിട്ടു പിടികൂടി. ചെറുതുരുത്തി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്ത് ചങ്കരത്ത് പരേതനായ ശങ്കരൻ കുട്ടിയുടെ ഭാര്യ ദേവകി (66) ഇവരുടെ മാതാവ് കുഞ്ഞിക്കുട്ടിയമ്മ (100) എന്നിവരുടെ വീട്ടിലാണ് ബിഹാർ സ്വദേശിയായ മോഷ്ടാവ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ബാത്ത് റൂമിൽ ശബ്ദം കേട്ടപ്പോഴാണ് ആരോ അതിലുണ്ടെന്നു മനസിലായത്. തുടർന്ന് അമ്മയും മകളും ബാത്ത്റൂം പുറത്തുനിന്നു പൂട്ടി അയൽക്കാരനായ ഓട്ടോഡ്രൈവറെ ഫോണിൽ വിളിച്ചു. ഇയാൾക്കൊപ്പം അയൽക്കാരും കൂടി ചേർന്ന് ബാത്ത്റൂം തുറന്നപ്പോഴാണ് ബിഹാർ സ്വദേശിയായ രാജേഷ് പാസ്വാൻ എന്ന 28 കാരനെ പിടികൂടിയത്.

തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നിർമ്മാണ തൊഴിലാളിയായ സഹോദരന്റെ അടുത്ത് രണ്ട് മാസം മുമ്പ് എത്തിയതാണ് ഇയാൾ എന്ന് പറയുന്നു. പിടിയിലായ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി.   




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :