മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച: ഒരാള്‍ പിടിയില്‍

കാട്ടാക്കട| Last Modified ചൊവ്വ, 12 മെയ് 2015 (19:28 IST)
മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ചുള്ളിമാന്നൂര്‍ കരിങ്കട മണിയം‍കോട് കോളനി നിവാസി രമേശ് എന്ന 18 കാരനാണു പിടിയിലായത്.

പറണ്ടോടിനു സമീപം കഴിഞ്ഞ ജനുവരി പതിനഞ്ചിനാണു മോഷണം നടത്തിയത്. പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ഏഴു മൊബൈല്‍ ഫോണുകളും കാല്‍ ലക്ഷം രൂപയുമാണു കവര്‍ന്നത്. ഇതിനിടെ മൊബൈല്‍ വില്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചതോടെയാണു പ്രതിയെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചത്.

കഴിഞ്ഞ ദിവസം ആര്യനാട് എസ്.ഐ സുജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇയാളെ സ്വന്തം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇത്തരം നിരവധി സംഭവങ്ങള്‍ക്കു പിന്നില്‍ ഇയാള്‍ ഉണ്ടെന്നാണു പൊലീസിനു സംശയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :