ലഷ്‌കര്‍ ഇ തൊയ്‌ബ ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍

ന്യൂഡല്‍ഹി| VISHNU N L| Last Updated: വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (18:21 IST)
ലഷ്‌കര്‍ ഇ തൊയ്‌ബ നേതാവ്‌ മൊഹമ്മദ് ഇര്‍ഫാനെ(50) ഡല്‍ഹി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഇയാളെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ പിടികൂടിയത്.

1990ല്‍ ട്രെയിനുകളില്‍ തുടര്‍ച്ചയായി സ്‌ഫോടനം ആസൂത്രണം ചെയ്‌ത് നടപ്പാക്കിയത്‌ ഇയാളാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഈ കേസില്‍ ഇര്‍ഫാനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ ഇയാള്‍ എട്ട് വര്‍ഷത്തിന് ശേഷം പരോളിലിറങ്ങി മുങ്ങുകയായിരുന്നു.

വീണ്ടും തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്ന ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ അറസ്റ്റിലൂടെ രാജ്യത്തെ ലഷ്‌കര്‍ ഓപ്പറേഷനെക്കുറിച്ചുളള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :