തൃശൂരില്‍ പട്ടാപകല്‍ വീട് കുത്തിത്തുറന്ന് 63 പവന്‍ കവര്‍ന്നു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 21 ജനുവരി 2021 (17:04 IST)
തൃശൂര്‍: തൃശൂരിലെ വലപ്പാട്ട് ആളില്ലാതെ അടച്ചിട്ട വീട് കുത്തിത്തുറന്ന് അറുപത്തി മൂന്നു പവന്‍ സ്വര്‍ണ്ണം ഡയമണ്ട് എന്നിവ കവര്‍ന്നു. വലപ്പാട്ടെ സെന്റ് സെബാസ്റ്റിന്‍സ് പള്ളിക്കു മുന്നില്‍ അറയ്ക്കല്‍ നെല്ലിശേരി ജോര്‍ജ്ജിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പതിനൊന്നരയോടെ ജോര്‍ജ്ജും കുടുംബവും മരുമകള്‍ റിമിയുടെ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. ഇരുനിലവീട്ടിലെ മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്ന അലമാരയില്‍ നിന്നാണ് മരുമകള്‍ റിമിയുടെ 60 പവന്റെ സ്വര്ണാഭരണവും മകള്‍ റോസിമേരിയുടെ ഒരു ഡയമണ്ടും കവര്‍ന്നത്. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :