കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അതീവ ഗുരുതരാവസ്ഥയില്‍

തൃശൂര്‍| ശ്രീനു എസ്| Last Updated: ബുധന്‍, 13 ജനുവരി 2021 (08:58 IST)
കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അതീവ ഗുരുതരാവസ്ഥയില്‍. കൊവിഡിന് ശേഷം വന്ന ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ അദ്ദേഹത്തിന് തലച്ചോറില്‍ രക്തസ്രവമുണ്ടായതായി കണ്ടെത്തി. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 11നായിരുന്നു അദ്ദേഹത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്.

അടിയന്തര ശസ്ത്രക്രിയക്കു ശേഷം ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിലാണ് എംഎല്‍എയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കാണിക്കുന്നത്. സിപിഎം ജില്ലാകമ്മിറ്റി അംഗമായ കെവി വിജയദാസ് 2011ലും പാലക്കാട് കോങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തിയ വ്യക്തിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :