കത്തിവച്ച് ഭീഷണിപ്പെടുത്തി മാല കവര്‍ച്ച: പതിനഞ്ചുകാരന്‍ പിടിയില്‍

അഞ്ച് പവന്‍റെ മാല കവര്‍ന്ന 15 കാരനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

മല്ലപ്പള്ളി| Last Modified വെള്ളി, 3 ഫെബ്രുവരി 2017 (14:22 IST)
അദ്ധ്യാപികയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി അഞ്ച് പവന്‍റെ മാല കവര്‍ന്ന 15 കാരനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കോട്ടയം സി.എം.എസ് കോളേജ് കുന്നന്താനം മഠത്തില്‍കാവ് വടക്കേടത്ത് രെഞ്ജു കൃഷ്ണകുമാര്‍ എന്ന കോളേജ് അദ്ധ്യാപികയുടെ മാലയാണ് ഭീഷണിപ്പെടുത്തി 15 കാരന്‍ കവര്‍ന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ 15 കാരന്‍
ആനിക്കാട് സ്വദേശിയാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് അദ്ധ്യാപിക നെടുങ്ങാടപ്പള്ളി ജംഗ്ഷനില്‍ ബസിറങ്ങി അടുത്തുള്ള സെവന്‍‍ത്ഡേ പള്ളി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കാന്‍ മകളുമൊത്ത് എത്തി. കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മുഖം മറച്ച് എത്തിയ പതിനഞ്ച് കാരന്‍ കഴുത്തി കത്തി വച്ച് ഭീഷണിപ്പെടുത്തി താലിമാല ഊരിവാങ്ങി ഓടിപ്പോയത്.

എന്നാല്‍ അദ്ധ്യാപികയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ പയ്യനെ ഓടിച്ചിട്ടു പിടിച്ചു. പൊലീസില്‍ ഏല്‍പ്പിച്ച പയ്യന്‍റെ ബാഗില്‍ നിന്ന് വടി, കത്തി, മുളകുപൊടി എന്നിവ കണ്ടെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :