ആറ്റിങ്ങല്‍:|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (18:03 IST)
ആളില്ലാത്ത വീട് കുത്തിത്തുറന്ന് പത്ത് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. ഇളമ്പ ശ്രീജിത്ത് ഭവനില്‍ ശ്രീകുമാറിന്‍റെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണു മോഷണം നടന്നത്.
60,000 രൂപയും 7,000 ദിര്‍ഹവുമാണു പണമായി നഷ്ടമായത്. ശ്രീകുമാറും കുടുംബവും സ്ഥിരമായി ദുബായിലാണു താമസമെങ്കിലും ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വന്നുപോകുമായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ നാട്ടിലെത്തി രാത്രി മുകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോയപ്പോഴായിരുന്നു കവര്‍ച്ച നടന്നത്.
ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.