മുംബൈ|
Last Updated:
ചൊവ്വ, 25 ഓഗസ്റ്റ് 2015 (18:18 IST)
ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍
കഴിഞ്ഞ ദിവസം മുംബൈയില്‍ 700 കിലോ ഉള്ളി മോഷണം പോയത് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ വീണ്ടും
ഉള്ളി മോഷണം നടന്നിരിക്കുകയാണ്. ഇത്തവണ 2,000 കിലോ ഉളളിയാണ് മോഷണം പോയിരിക്കുന്നത്.
മുംബൈയിലെ നാഷികില്‍ നിന്നുളള ഒരു കര്‍ഷകന്റെ ഗോഡൗണില്‍ നിന്നാണ് ഉള്ളി മോഷണം പോയത്. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പതിനാല് ചാക്കുകളിലായി സൂക്ഷിച്ച ഉളളിയാണ് മോഷണം പോയിരുന്നത്.
മോഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് കര്‍ഷകരെ ഭയപ്പെടുത്തുന്നുണ്ട്. കിലോക്ക് 80 രൂപ മുകളില്‍ വരെ ഉള്ളി രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലാണ് ഉളളിയുടെ മൊത്തവ്യാപാരം കൂടുതല്‍ നടക്കുന്നത്. അതേസമയം വില നിയന്ത്രണം പിടിച്ചുനിര്‍ത്തുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെടുന്നതായി ആക്ഷേപമുണ്ട്.