നെടുമ്പാശേരി|
Last Modified ശനി, 29 ഓഗസ്റ്റ് 2015 (19:55 IST)
അഞ്ചു കിലോ സ്വര്‍ണ്ണവുമായി എത്തിയ ഒരാള്‍
വിമാനത്തിന്‍റെ ടോയ്‍ലറ്റില്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തമിഴ്നാട് സ്വദേശിയെ അധികൃതര്‍ പിടികൂടി. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശി ബക്കീല്‍ മൊഹിയുദ്ദീന്‍ എന്ന 43 കാരനാണു പിടിയിലായത്.
ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഇയാളുടെ യാത്ര. ഇതിനു 135 ലക്ഷം രൂപ വിലവരുമെന്ന് കൊച്ചിയില്‍ നിന്നുള്ള ഡി.ആര്‍.ഐ സംഘം അറിയിച്ചു.ഒരു കിലോ വീതം വരുന്ന അഞ്ച് സ്വര്‍ണ്ണ ബിസ്കറ്റുകള്‍ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് ഒളിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.