എ കെ ജെ അയ്യര്‍|
Last Modified ശനി, 6 ഓഗസ്റ്റ് 2022 (18:21 IST)
ചാത്തന്നൂർ: ബസ്സിൽ സ്വർണ്ണമാല കവർച്ച നടത്തി രക്ഷപ്പെട്ടാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി ചന്ദനമാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചാത്തന്നൂർ ശീമാട്ടി ജംഗ്‌ഷനിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ സ്വർണ്ണമാല കവർന്നു രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്.
മാല പൊട്ടിച്ചെടുക്കുന്നത് മറ്റൊരു യാത്രക്കാരി കാണുകയും മറ്റു യാത്രക്കാരെ വിവരം അറിയിക്കുകയും ചെയ്തു. ഈ സമയം ബസ്സ് ഇത്തിക്കരയിലെത്തിയിരുന്നു. ചന്ദനമാരി അവിടെ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവർ ഇ തടഞ്ഞുവയ്ക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.