1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ATM Robbery case youth arrested

എ.ടി.എം കവർച്ചാശ്രമം : യുവാവ് അറസ്റ്റിൽ

ATM
എടത്വാ : എ.ടി.എം കവർച്ചാശ്രമവുമായി ബന്ധപ്പെട്ടു പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.  എടത്വാ  പാലത്തിനടുത്ത് പുറമ്പോക്കിൽ താമസം സത്യവേലൻ ആണ് പോലീസ് പിടിയിലായത്.
 
കഴിഞ്ഞ ദിവസം രാത്രി ബാങ്ക് ഓഫ് ബറോഡയിൽ ശാഖയ്ക്ക് സമീപത്തുള്ള കൗണ്ടർ കുത്തിത്തുറക്കാൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കൗണ്ടർ തുറക്കാൻ ശ്രമം നടന്നത് അറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.
 
എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് എടത്വ സി.ഐ. കെ.ബി.ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് റയിൽവേ പുറമ്പോക്കിൽ നിന്ന് പിടികൂടുകയും ചെയ്തു.
അടുത്ത ലേഖനം
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ