ആറ്റിങ്ങല്‍|
Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (19:45 IST)
ബസില്‍ യാത്രക്കാരിയുടെ പഴ്സ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് നാടോടി സ്ത്രീകള്‍ പിടിയിലായി. പാലക്കാട് സരോജാ കോളനി നിവാസികളായ മഞ്ജുള (30), കാളി (29) എന്നിവരാണു അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആറ്റിങ്ങല്‍ - വെഞ്ഞാറമൂട് റൂറ്റിലോടുന്ന സ്വകാര്യ ബസിലാണു സംഭവം. അവനവഞ്ചേരി ടോള്‍ ജംഗ്ഷനില്‍ വച്ച് നെല്ലനാട് സ്വദേശിനിയുടെ പഴ്സ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് കണ്ട യാത്രക്കാരാണു ബഹളം കൂട്ടിയത്.
ഉടന്‍ ബസ് നിര്‍ത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.