ആറ്റിങ്ങല്‍|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (18:41 IST)
യുവതിയുടെ എ.റ്റി.എം കാര്‍ഡ് കവര്‍ന്ന് പണം അപഹരിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ തേക്കിന്‍കാട് റോഡരികത്തു വീട്ടില്‍ നഹാസ് എന്ന 27 കാരനാണു പിടിയിലായത്.
കഴിഞ്ഞ ഒന്‍പതാം തീയതി എസ്.ബി.റ്റി ആറ്റിങ്ങല്‍ ശാഖയില്‍ നിന്നാണ് അയിലം കുഴിവിള വീട്ടില്‍ അജിതകുമാരിയുടെ എ.റ്റി.എം കാര്‍ഡ് നഹാസ് കവര്‍ന്നത്. പിന്നീട് ആറ്റിങ്ങല്‍ എസ്.ബി.റ്റി, കൊടുവഴന്നൂര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിവയുടെ എ.റ്റി.എമ്മില്‍ നിന്ന് 25000 രൂപ പിന്‍വലിച്ചു.
വീട്ടിലെത്തിയ അജിതകുമാരി എ.റ്റി.എം കാര്‍ഡ് നഷ്ടപ്പെട്ടത് അറിഞ്ഞ് ബാങ്കില്‍ പരാതി നല്‍കി. എന്നാല്‍ ഇതിനിടയില്‍ തന്നെ പണം പോയതായി കണ്ടെത്തി. പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ എ.റ്റി.എം സി.സി.ടി.വി ദൃശ്യം, ക്യാമറ എന്നിവയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആറ്റിങ്ങല്‍ എസ്.പി ഷെരീഫ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരക്കി. തട്ടിയെടുത്ത തുകയും ഇയാളില്‍ നിന്ന് കണ്ടെടുത്തു