അനുബന്ധ വാര്‍ത്തകള്‍
- പി വി അൻവറിനെ നിയമസഭയുടെ പരിസ്തിതി കമ്മറ്റിയിൽ നിന്നും ഒഴിവാക്കണം: സ്പീക്കർക്ക് വി എം സുധീരന്റെ കത്ത്
- പ്രതിസന്ധി തടയാൻ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്
- ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നൽകിയിട്ടില്ല, രാജിക്കത്ത് നൽകിയത് രണ്ട് പേർ മാത്രം: മോഹൻലാൽ
- 'എന്റെ അറിവിൽ ഭാവനയും രമ്യയും മാത്രമേ രാജിക്കത്ത് തന്നിട്ടുള്ളൂ': മോഹൻലാൽ
- അമ്മയുടെ കൈനീട്ടം ഔദാര്യമല്ല; കമലിന്റെ പ്രസ്ഥാവനക്കെതിരെ മുതിർന്ന അംഗങ്ങൾ സാംസ്കാരിക മന്ത്രിക്ക് കത്ത് നൽകി
‘മാപ്പു നൽകുക... നിവൃത്തികേടു കൊണ്ട് സംഭവിച്ചതാണ്’; കത്തിനൊപ്പം മോഷ്ടിച്ച ഒന്നരപ്പവന്റെ മാലയും തിരികെ!
‘മാപ്പു നൽകുക... നിവൃത്തികേടു കൊണ്ട് സംഭവിച്ചതാണ്’; കത്തിനൊപ്പം മോഷ്ടിച്ച ഒന്നരപ്പവന്റെ മാലയും തിരികെ!
വീട്ടിൽ നിന്ന് മോഷണം പോയ ഒന്നരപ്പവന്റെ മാലയും ഒപ്പം ഒരു കത്തുമായിരുന്നു മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റിൽ രാവിലെ കണ്ടത്. ‘മാപ്പു നൽകുക... നിവൃത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല...’ എന്നായിരുന്നു കത്തിൽ.
ചൊവ്വാഴ്ച രാത്രി വീട്ടുകാർ ഒരു കല്യാണത്തിനു ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു മധുകുമാറിന്റെ വീട്ടിൽ നിന്ന് മോഷണം നടന്നത്. അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു.
തുടർന്ന് ഇന്നലെ മധുകുമാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. ഇന്നു രാവിലെ നോക്കിയപ്പോഴാണു മാപ്പു പറഞ്ഞുള്ള കത്തിനൊപ്പം മാലയും വച്ചിട്ടു പോയത്.