വിമാനത്താവളത്തില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്| Last Modified ബുധന്‍, 28 മെയ് 2014 (09:29 IST)
നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഞ്ച് പേര്‍ പൊലീസ് പിടിയിലായി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച നാലു തൃശ്ശിനാപ്പള്ളി സ്വദേശികളെയാണ് പിടിച്ചത്. 250 ഗ്രാം വീതം വിഴുങ്ങിയാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ അധികൃതര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരെയെത്തിച്ച് സ്‌കാന്‍ ചെയ്തപ്പോഴാണ് സ്വര്‍ണം വിഴുങ്ങിയ കാര്യം തിരിച്ചറിഞ്ഞത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെയാണ് ഒരാള്‍ പിടിയിലായത്. ദുബായിയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ആഷികാണ് പിടിയിലായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :