ജനങ്ങളുടെ ജീവനാണ് പ്രധാനം, ഇ‌ളവുകൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റികൊണ്ട് മാത്രമെന്ന് സിപിഎം

അഭിറാം മനോഹർ| Last Modified വെള്ളി, 16 ജൂലൈ 2021 (16:26 IST)
കൊവിഡ് നിയന്ത്രണത്തിലുള്ള ഇളവുകൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റികൊണ്ട് മാത്രമെ നടപ്പാക്കാനാകുവെന്ന് സിപിഎം. ജനങ്ങളുടെ ജീവനാണ് പ്രധാനം. കേസുകൾ കൂടിയാൽ സർക്കാരിന് തന്നെ പഴി കേൾക്കേണ്ടിവരുമെന്നും സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും അതിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മൂന്നാം തരംഗത്തെപറ്റിയുള്ള മുന്നറിയിപ്പും വരുന്നു. സർക്കാരിന് ഈ സമയത്ത് ജാഗ്രതയോടെ മാത്രമെ തീരുമാനമെടുക്കാനാവു വിജയരാഘവൻ പറഞ്ഞു.

ഏതെങ്കിലും വിഭാഗത്തിന്റെ പ്രശ്‌നമായല്ല വിഷയത്തെ കാണേണ്ടത്. കടുത്ത നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിൽ രോഗവ്യാപനം കുറയുന്നുവെന്നതാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. വിജയരാഘവൻ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :