ടി20 ലോകകപ്പ്: ഇന്ത്യയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം: ഗ്രൂപ്പ് നറുക്കെടുപ്പിന് കാത്ത് ക്രിക്കറ്റ് ലോകം

അഭിറാം മനോഹർ| Last Modified വെള്ളി, 16 ജൂലൈ 2021 (12:13 IST)
ട്വെന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ആരെല്ലാമെന്ന് ഇന്നറിയാം. വൈകീട്ട് 3:30ന് ഐസിസി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. എന്നാൽ മത്സരക്രമം അടുത്തയാഴ്‌ച്ച മാത്രമെ പുറത്ത് വിടുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ. നറുക്കെടുപ്പില്‍ ഐസിസി ഉന്നതരും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും പങ്കെടുക്കും.

കൊവിഡ് പശ്ചാത്തലത്തിൽ
ഒക്‌ടോബര്‍ 17 മുതൽ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങൾ നടത്തുക. ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് മത്സരം അറേബ്യൻ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത്.

നേരത്തെ കൊവിഡ് വ്യാപനം മൂലം മാറ്റിവെച്ച ഐപിഎൽ മത്സരങ്ങൾക്ക് ശേഷമായിരിക്കും ടി20 ലോകകപ്പ് തുടങ്ങുന്നത്. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ സീനിയര്‍ ടീം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :