പാഠപുസ്തക അച്ചടി റീ ടെന്‍ഡര്‍ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 20 ജൂണ്‍ 2015 (16:18 IST)
പാഠപുസ്തക അച്ചടി റീ ടെന്‍ഡര്‍ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബ്. റീ ടെന്‍ഡര്‍ ചെയ്താല്‍ അച്ചടി വീണ്ടും വൈകുമെന്നതിനാലാണ് തീരുമാനം റദ്ദാക്കിയതെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

അച്ചടി നടക്കുന്ന കേരള ബുക്ക് പബ്ലിഷിംഗ് സൊസൈറ്റി (കെ ബി പി എസ്)യില്‍ തന്നെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് കെ ബി പി എസില്‍ അച്ചടി തുടരാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുസ്തകം വിതരണം ചെയ്യും. ജൂലൈ മാസത്തിനകം വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അബ്‌ദുറബ്ബ് പറഞ്ഞു. എത്രയും വേഗം അച്ചടി പൂര്‍ത്തിയാക്കണമെന്നാണ് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ബയന്റിംഗ് ജോലികള്‍ വേഗത്തിലാക്കുന്നതിനായി തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :