പാഠപുസ്തക അച്ചടി 75 ശതമാനവും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (15:38 IST)
സംസ്ഥാനത്ത് പാഠപുസ്തക അച്ചടി 75 ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി അബ്‌ദുറബ്ബ് അറിയിച്ചു. നിയമസഭയില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബാക്കിയുള്ള 53 ലക്ഷം പുസ്തകങ്ങള്‍ ഈ മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ 1.71 കോടി പാഠപുസ്തകങ്ങളാണ് ഇതുവരെ അച്ചടിച്ചത്.

അച്ചടിച്ച പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഓരോ
ജില്ലകളിലും എത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രസുകളിലും കേരള ബുക് പബ്ലിഷിങ് സൊസൈറ്റിയിലുമാണ് അച്ചടി നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :