എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (20:04 IST)
കൊല്ലം: യുവാവിനെ നടുറോഡിൽ വെട്ടിവീഴ്ത്തിയ തമിഴ്‌നാട് സ്വദേശി പിടിയിലായി.
ചവറ കുളങ്ങരഭാഗം എരിവേലിൽ മനോജ് എന്ന 48 കാരനാണ് നെറ്റിയിൽ ഗുരുതരമായ വെട്ടേറ്റത്.
ചവറ തോടിനു വടക്ക് വൈങ്ങേലിൽ കവലയ്ക്കടുത്ത് താമസിക്കുന്ന തമിഴ്‌നാട് മധുര അയ്യാവൂർ
സ്വദേശിയായ മുരുകൻ എന്ന 45 കാരനാണ് പിടിയിലായത്. സംഭവത്തിന് തൊട്ടു പിന്നാലെ ഒന്നും അറിയാത്ത പോലെ നടന്നു പോയാനൊരുങ്ങിയ മുരുകനെ വഴിയാത്രക്കാർ തടഞ്ഞു നിർത്തി അതുവഴിവന്ന പോലീസിനോടു വിവരം പറഞ്ഞതിനെ തുടർന്നാണ് മുരുകനെ പോലീസ് പിടികൂട്ടിയത്.
കഴിഞ്ഞ ദിവസം ദേശീയ പാതയിൽ തട്ടാശേരിയിൽ ഉച്ചയ്‌ക്കായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചു നടന്നവരുന്നതിനിടെ വാക്കു തർക്കം ഉണ്ടായപ്പോൾ മുരുകനുമായി മനോജ് വാക്കു തർക്കം ഉണ്ടാക്കുകയും തുടർന്ന് മനോജ് കയ്യിലിരുന്ന കഥ കൊണ്ട് മുരുകനെ കുത്തുകയും ചെയ്തു. തുടർന്ന് മുരുകൻ തന്റെ കൈയിലിരുന്ന കത്തി കൊണ്ട് മനോജിനെ മുത്തുകയായിരുന്നു. രക്തം വാർന്നു അബോധാവസ്ഥയിലായ മനോജിനെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.