മാര്‍ച്ച് 5,6 തിയതികളില്‍ മൂന്നുജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത

ശ്രീനു എസ്| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (16:47 IST)
മാര്‍ച്ച് 5,6 തിയതികളില്‍ മൂന്നുജില്ലകളില്‍ ഉയരാന്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യതയുള്ളത്. ജനങ്ങള്‍ ചൂടുകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ചൂടുകൂടുമ്പോള്‍ സൂര്യാഘാതം, സൂര്യതാപം, നിര്‍ജ്ജലീകരണം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പകല്‍ 11മണിമുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ വെയില്‍ ഏല്‍ക്കുന്നത് ഒഴുവാക്കുന്നത് നന്നായിരിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :