തപാൽ വോട്ട് മുന്ന് വിഭാഗങ്ങൾക്ക്, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം: ടീക്കാറാം മീണ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 25 ജനുവരി 2021 (10:06 IST)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു വിഭാഗങ്ങൾക്ക് മാത്രമായിരിയ്കും തപാൽ വോട്ട് സൗകര്യം ലഭിയ്ക്കുക എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 80 വയസ് കഴിഞ്ഞവർ. ആംഗപരിമിതർ, ക്വാറന്റീനിലുള്ളവർ എന്നിവർക്കായിരിയ്ക്കും തപാൽ വോട്ടിനുള്ള സൗകര്യം ഉണ്ടാവുക. എന്നാൽ ഇത് നിർബന്ധമായിരിയ്ക്കില്ല. ഇക്കാര്യത്തിൽ വോട്ടർമാർക്ക് തീരുമാനമെടുക്കാം. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം ഉണ്ടാകും എന്നും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :