അഭിറാം മനോഹർ|
Last Modified ബുധന്‍, 25 നവംബര്‍ 2020 (14:57 IST)
സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകർ അടുത്ത പതിനേഴ് മുതൽ സ്കൂളുകളിൽ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി പേർ വിധത്തിൽ അധ്യാപകർ സ്കൂളുകളിൽ എത്തണമെന്നാണ് നിർദേശം.
അധ്യയന വർഷം അവസാനിക്കാനിരിക്കെ ഡിജിറ്റൽ ക്ലാസുകൾ വേഗം പൂർത്തീകരിച്ച് റിവിഷനിലേക്ക് കടക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി തയ്യാറെടുപ്പ് നടത്താൻ അധ്യാപകർക്ക് നിർദേശം നൽകി. ജനുവരി പകുതിയോടെ പ്രാക്‌ടിക്കൽ ക്ലാസുകൾ തുടങ്ങാനും ആലോചനയുണ്ട്. അതേസമയം സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും ഉടനടി തുറക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.