കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നുവയസുകാരന്‍ മരിച്ച സംഭവം: മരണകാരണം കുത്തിവയ്പ്പാണെന്നാരോപിച്ച് മാതാവ് നേഴ്‌സിനെ മര്‍ദ്ദിച്ചതായി പരാതി

കോട്ടയം| ശ്രീനു എസ്| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (10:09 IST)
കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നുവയസുകാരന്‍ മരിച്ച സംഭവം: മരണകാരണം കുത്തിവയ്പ്പാണെന്നാരോപിച്ച് മാതാവ് നേഴ്‌സിനെ മര്‍ദ്ദിച്ചതായി പരാതി. വ്യാഴാഴ്ചയായിരുന്നു മാരാരിക്കുളം സ്വദേശിയായ മൂന്നുവയസുകാരന്‍ മരിച്ചത്. കടുത്ത പനിയുമായി ബുധനാഴ്ച ആശുപത്രിയില്‍ എത്തിയ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇതേത്തുടര്‍ന്ന് കുത്തിവയ്പ്പ് മൂലമാണ് കുട്ടി മരിച്ചതെന്നാരോപിച്ച് നേഴ്‌സിനെ കുട്ടിയുടെ മാതാവ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മാതാവിനെതിരെ പൊലീസ് കേസ് എടുത്തു. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ ന്യുമോണിയയാണ് മരണകാരണമെന്ന് കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :