തിരുവനന്തപുരം|
Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (10:18 IST)
യുഡിഎഫ് സര്‍ക്കാരിന്റെ നികുതിവര്‍ധനയെ പ്രതിഷേധിക്കുക ലക്ഷ്യമിട്ട് ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് ചേരുന്ന യോഗം പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
ഏതു തരത്തിലുള്ള പ്രക്ഷോഭപരിപാടികളാണു നടത്തേണ്ടതെന്നുള്ളതു സംബന്ധിച്ച് എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ തമ്മില്‍ ഇതുവരെയും ആശയവിനിമയം നടത്തിയിട്ടില്ലെങ്കിലും വി എസിനെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിഷേധസമരം എന്ന കാര്യം ഘടകകക്ഷികള്‍ മുന്നോട്ടു വച്ചേക്കും.
കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തില്‍ നഷ്‌ടമായ ജനകീയമുഖം തിരിച്ചു പിടിക്കാനാണ് സമരത്തിലൂടെ എല്‍ഡിഎഫിന്റെ ശ്രമം. വെള്ളക്കരം അടയ്‌ക്കാതിരിക്കാനും സര്‍ക്കാര്‍ നടപടിക്ക് മുതിര്‍ന്നാല്‍ കൂട്ടം ചേര്‍ന്ന് പ്രതിരോധിക്കാനും എല്‍ഡിഎഫ് ആഹ്വാനം ചെയ്‌തേക്കും. ഇതിന് പുറമേ ഭരണ വൈകല്യം ചൂണ്ടിക്കാട്ടി പ്രാദേശിക തലത്തില്‍ ജാഥ സംഘടിപ്പിക്കാനും മതി. രണ്ടാം ഘട്ട അനിശ്‌ചിതകാല സമരം സെക്രട്ടറിയേറ്റ് നടയ്‌ക്കല്‍ നടത്താനും ആശയമുണ്ട്.