1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPM must withdraw tax boycotting: Muralidharan

നികുതി ബഹിഷ്‌കരണത്തില്‍നിന്ന് സിപിഎം പിന്മാറണമെന്ന് മുരളീധരന്‍

നികുതി ബഹിഷ്കരണം
നികുതി ബഹിഷ്‌കരണത്തില്‍നിന്ന് സിപിഎം പിന്മാറണമെന്ന് കെ മുരളീധരന്‍. പ്രതിഷേധിക്കാമെങ്കിലും നിയമലംഘനത്തിന് ആര്‍ക്കും അവകാശമില്ല. വെള്ളക്കരം കൂട്ടിയത് പുനഃപരിശോധിക്കണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
 
അതേസമയം സംസ്ഥാനത്ത് നികുതി കൂട്ടിയത് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് വി എം സുധീരന്‍ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നികുതി വര്‍ധന പുനഃപരിശോധിക്കണമെന്നും കെപിസിസി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ ഇന്നലെ പറഞ്ഞിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.