അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 മെയ് 2021 (12:59 IST)
നിയമസഭാ തിരെഞ്ഞെടുപ്പിലുണ്ടായ കനത്ത ആഘാത ആഘാതത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെ അഴിച്ചുപണിതില്ലെങ്കിൽ കൂടുതൽ പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്ന് ചൂണ്ടികാണിച്ച് യൂത്ത് കോൺഗ്രസ് സോണിയാ ഗാന്ധിക്ക് കത്തയച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ തുടങ്ങിയവരെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് കത്തിലെ മുഖ്യ ആവശ്യം.യൂത്ത് കോണ്‍ഗ്രസ് വൈസ്.പ്രസിഡന്റ് എസ്.ജെ.പ്രേംരാജ്, ജനറല്‍ സെക്രട്ടറി കെ.എ.ആബിദ് അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 24 ഭാരവാഹികള്‍ ഒപ്പിട്ട കത്ത് എഐസിസി അധ്യക്ഷയ്‌ക്ക് അയച്ചിരിക്കുന്നത്.
തിരുത്തൽ നടപടികൾ പാർട്ടി സ്വീകരിച്ചില്ലെങ്കിൽ അത് കൂടുതല്‍ ഇരുട്ടിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു.