തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (20:20 IST)
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇരുമ്പനം, കോഴിക്കോട് പ്ലാന്റുകളിലെ ഇന്ധന ടാങ്കർ ഡ്രൈവർമാരുടെ സമരം ഒത്തുതീർപ്പായി. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നേതൃത്വം നൽകിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. ബുധനാഴ്ച രാവിലെ മുതൽ ടാങ്കറുകൾ ഓടിത്തുടങ്ങും.
കരാർ വ്യവസ്‌ഥയിലെ അപാകതകൾ പരിഹരിക്കാൻ ധാരണയായതോടെയാണ് സമരം ഒത്തുതീർപ്പിലെത്തിയത്. നിലവിലെ ടെൻഡർ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. ടെണ്ടർ നടപടികൾ ഡിസംബർ മൂന്നുവരെ നീട്ടിവച്ചിട്ടുണ്ട്.
ഐഒസി ടാങ്കര്‍ ഡ്രൈവര്‍മാരുടെയും ട്രക്കുടമകളുടെയും സമരം അഞ്ചാംദിവസത്തിലേക്കു കടന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പുകളും അടച്ചിരുന്നു. ടെണ്ടർ നടപടികളിൽ പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയതിനെതിരെയാണു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് സമരം ആരംഭിച്ചത്.