കോഴിക്കോട്|
Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (08:43 IST)
സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിങ്കളാഴ്ച അടച്ചിടും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റീട്ടെയില്‍ റേഷന്‍ കടകള്‍ അടച്ചിടുന്നത്. റേഷന്‍ കട ഉടമകള്‍ക്കും കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കുക, പൊതുവിതരണ സമ്പ്രദായം തകിടംമറിച്ചുള്ള ഭക്‌ഷ്യ സുരക്ഷ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.
പ്രതിഷേധത്തിന്റെ ഭാഗമായി റേഷന്‍ വ്യാപാരി സംയുക്തസമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭ മാര്‍ച്ചും സംഘടിപ്പിക്കും.
സൗജന്യറേഷന്‍ നല്‍കിയതുള്‍പ്പെടെ ഏഴു മാസത്തെ കമ്മീഷന്‍ കുടിശ്ശിക ഉടന്‍ വിതരണം നടത്തുക, ബി പി എല്‍ - എ പി എല്‍ വേര്‍തിരിവ് സുതാര്യമാക്കുക, കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച എ പി എല്‍ അരി, മണ്ണെണ്ണ ക്വോട്ട വര്‍ധിപ്പിക്കുക, പൊതുവിതരണ രംഗത്തെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളും വ്യാപാരികള്‍ ഉന്നയിക്കും.