മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്ന് തമിഴ്‌നാട്; കേരളത്തിനു കത്ത്

രേണുക വേണു| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (09:05 IST)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് കാണിച്ച് കേരളത്തിനു തമിഴ്‌നാടിന്റെ കത്ത്. അണക്കെട്ടിനു ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കിയിട്ടുണ്ടെന്നും തമിഴ്‌നാട് അയച്ച കത്തില്‍ പറയുന്നു. റൂള്‍ കര്‍വ് അനുസരിച്ചുള്ള വെള്ളം മാത്രമേ സംഭരിക്കുകയുള്ളൂവെന്നും തമിഴ്‌നാട് ഉറപ്പ് നല്‍കി. അതേ സമയം ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരളത്തെ മുന്‍കൂട്ടി അറിയിക്കണമെന്നു തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

അണക്കെട്ടിന്റെ താഴെ താമസിക്കുന്നവര്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നു കത്തില്‍ എടുത്തുപറയുന്നു. നിലവില്‍ അണക്കെട്ടിനു ഘടനാപരമായോ, ഭൂമിശാസ്ത്രപരമായോ ഭീഷണികളില്ല. 2014 മേയ്14 ലെ സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് അണക്കെട്ടിന്റെ പരിപാലനം. കഴിഞ്ഞമാസം 28 ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലെ നിര്‍ദേശങ്ങളും അതേപടി നടപ്പാക്കുന്നുണ്ടെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :