അനുബന്ധ വാര്‍ത്തകള്‍
- അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കെതന്നെ ഓട്ടോറിക്ഷയുടെ ടയർ മാറ്റി, ഞെട്ടിക്കുന്ന വീഡിയോ !
- പട്ടാപ്പകൽ ബിസിനസുകാരനെ വെടിവച്ച് കൊലപ്പെടുത്തി അജ്ഞാതൻ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ
- ജ്യൂസിൽ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു, നഗ്നവീഡിയോ കാട്ടി ഭീഷണി: കോഴിക്കോട് സ്വദേശിയായ പ്രതിയെ റിമാന്‍ഡ് ചെയ്തു
- മകളുടെ ഭര്‍ത്താവിനൊപ്പം വേഴ്ച നടത്തിയ 46കാരിയുടെ വീഡിയോ വൈറലായി; വീഡിയോ കണ്ട് ഞെട്ടി ബന്ധുക്കള്‍
- ഡൊണാൾഡ് ട്രംപിനെ അതിരൂക്ഷമായി നോക്കി ഗ്രേറ്റ, പരിഹസിച്ച് ട്രംപ് ! - വീഡിയോ വൈറൽ
ടി സിദ്ദിക്കിനെതിരായ വീഡിയോ, ഭാര്യ ദുബായില്‍ തുടരുന്നു; തന്നെയും കുടുംബത്തെയും അപമാനിച്ചെന്ന് ഭാര്യയുടെ പരാതി
കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെതിരെ സിദ്ദിക്കിന്റെ ഭാര്യ ദുബായ് പൊലീസില്‍ പരാതി നല്കി. ഈ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസ് സംബന്ധിച്ച തുടര്‍നടപടികള്‍ക്കായി സിദ്ദിക്കിന്റെ ഭാര്യ ഷറഫുനീസ ദുബായില്‍ തുടരുകയാണ്.
തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് സിദ്ദിക്കിന്റെ ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളാണ് വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.
ടി സിദ്ദിക്ക് ദുബായില്‍ പൊതുപരിപാടികള്‍ക്കായി എത്തിയപ്പോള്‍ നടത്തിയ ഡെസര്‍ട്ട് സഫാരിയിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ചാണ് സിദ്ദിക്കിനെതിരായ വ്യക്തിഹത്യ നടക്കുന്നതെന്നാണ് ആരോപണം.