കണ്ണൂരിനെ കുരുതിക്കളമാക്കാൻ ശ്രമം, പി ജയരാജൻ അക്രമണത്തിന് പരസ്യമായി നേതൃത്വം നൽകുന്നുവെന്ന് രമേശ് ചെന്നിത്തല

പി ജയരാജൻ കണ്ണൂരിൽ അക്രമത്തിന് പരസ്യമായി നേതൃത്വം നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിനെ കുരുതിക്കളമാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും അക്രമത്തെ വളരെ ലാഘവത്തോടെയാണ് മുഖ്യ

തിരുവനന്തപുരം| aparna shaji| Last Updated: ബുധന്‍, 13 ജൂലൈ 2016 (12:27 IST)
കണ്ണൂരിൽ അക്രമത്തിന് പരസ്യമായി നേതൃത്വം നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിനെ കുരുതിക്കളമാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും അക്രമത്തെ വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാണുന്നതെന്നും നിയമസഭയിൽ പറഞ്ഞു.

പൊലീസ് നിഷ്ക്രീയമെന്ന് കെ മുരളീധരന്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിന്റെ മനോവീര്യം നഷ്ടമായെന്നും മുരളീധരൻ ആരോപിച്ചു. സംഘർഷമുണ്ടാക്കുന്നത് കേരളം ഭരിക്കുന്ന കക്ഷിയും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമാണെന്ന് മുരളീധരനും നിയമസഭയിൽ ആരോപിച്ചു.

നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് നടുത്തളത്തില്‍ ഇറങ്ങിയ
പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :