കൊച്ചി താജ് വിവാന്റയ്ക്ക് പഞ്ചനക്ഷത്ര പദവി നഷ്ടമായി: ബാര്‍ അടച്ചു

പഞ്ചനക്ഷത്ര ഹോട്ടല്‍ പദവിയിലുള്ള താജ് വിവാന്‍റയുടെ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്ക് പഞ്ചനക്ഷത്ര പദവി നഷ്ടമായതിനെ തുടര്‍ന്ന് ഇവിടത്തെ ബാറും പൂട്ടി

thiruvananthapuram, taj, rishiraj singh, bar തിരുവനന്തപുരം, താജ്, ഋഷിരാജ് സിംഗ്, ബാര്‍
തിരുവനന്തപുരം| Last Modified ബുധന്‍, 13 ജൂലൈ 2016 (11:49 IST)
പഞ്ചനക്ഷത്ര ഹോട്ടല്‍ പദവിയിലുള്ള താജ് വിവാന്‍റയുടെ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്ക് പഞ്ചനക്ഷത്ര പദവി നഷ്ടമായതിനെ തുടര്‍ന്ന് ഇവിടത്തെ ബാറും പൂട്ടി. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാറുകള്‍ക്കുള്ള ലൈസന്‍സ് ഉള്ളു എന്നതാണ് പൂട്ടലിനു കാരണമായത് എന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.

എന്നാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി നിലവാരം ഉയര്‍ത്തിയാല്‍ ഇവയ്ക്ക് വീണ്ടും ബാര്‍ ലൈസന്‍സിന് അര്‍ഹതയുണ്ടാവും. സംസ്ഥാന വ്യാപകമായി ബാറുകളും മറ്റും പരിശോധിക്കുകയും മയക്കു മരുന്ന്, കഞ്ചാവ് എന്നിവ പിടിച്ചെടുക്കുകയും ചെയ്യുന്നത് കര്‍ശനമാക്കിയിരിക്കുകയാണ്.

ബാറുകള്‍ പൂട്ടിയതോടെ മദ്യം ലഭിക്കാത്തതിനാല്‍ ചില മറ്റു ചില ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതാവാം കഞ്ചാവ് എന്നിവയുടെ വില്‍പ്പന വര്‍ദ്ധിക്കാന്‍ കാരണമെന്ന് എക്സൈസ് കമ്മീഷണര്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :