1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Swapna suresh gold smuggling case

സ്വപ്‌ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്‍; രാജകുടുംബവുമായുള്ള ബന്ധം കള്ളക്കടത്തിന് ഉപയോഗിച്ചു

Swapna suresh
സ്വപ്‌ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സ്വപ്‌നയുടെ മൂത്തസഹോദരന്‍ ബ്രൈറ്റ് സുരേഷ്. തന്നെയും കുടുംബത്തെയും സ്വപ്‌ന ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് നാട്ടിലേക്ക് വരാന്‍ കഴിയാത്തതെന്നും ഇയാള്‍ പറഞ്ഞു. ബ്രൈറ്റ് സുരേഷ് ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. സ്വപ്‌നയുടെ അച്ഛന്‍ സുരേഷിന് ഗള്‍ഫിലെ രാജകുടുംബവുമായി നല്ലബന്ധമുണ്ടായിരുന്നു. ഈ ബന്ധമാണ് സ്വപ്‌ന ദുരുപയോഗം ചെയ്തത്.
 
കൂടാതെ ലോക കേരള സഭ സംഘടിപ്പിച്ചതിലൂടെ സ്വപ്‌നയ്ക്ക് ലോകത്തിലെ പല വ്യവസായികളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. അതേസമയം തലസ്ഥാനത്തെ വന്‍കിട ഹോട്ടല്‍ ഉടമകളുമായും സ്വപ്‌നയ്ക്ക് സൗഹൃദം ഉണ്ട്. കള്ളക്കടത്തുമായി ബന്ധപ്പെട്ട മീറ്റിങ്ങുകള്‍ ഇവിടങ്ങളില്‍ നടക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്ക് കൊവിഡ്, കടുത്ത ആശങ്കയിൽ പൂന്തുറ