1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. sambit patra tweet on kerala gold smuggling issue

സ്വർണ്ണവിവാദം ദേശീയതലത്തിൽ ചർച്ചയാക്കാനൊരുങ്ങി ബിജെപി, മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി വക്താവ്

സ്വർണ്ണക്കടത്ത്
കോൺസുലേറ്റ് സ്വർണ്ണകടത്ത് കേസ് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് തിരിക്കൊളുത്തിയതിനെ തുടർന്ന് ദേശീയതലത്തിലും വിഷയം ചർച്ചയാക്കാനൊരുങ്ങി ബിജെപി. ബിജെപിയുടെ ദേശീയ വക്താവായ സം‌ബിത് പത്ര മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു.
 
സ്വപ്‌ന സുരേഷിന്റെയും പിണറായി വിജയന്റെയും ഫോട്ടോകള്‍ ചേര്‍ത്ത് 'സ്വര്‍ണം' എന്ന തലക്കെട്ടോടെയാണ് സംബിതിന്റെ ട്വീറ്റ്. സ്വർണ്ണക്ക‌ള്ളക്കടത്ത് കേസ് ദേശീയതലത്തിൽ സിപിഎമ്മിനെതിരെ ആയുധമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബിജെപി വക്താവിന്റെ ട്വീറ്റ്.
അടുത്ത ലേഖനം
സ്വര്‍ണക്കടത്തിലെ പ്രതി സ്വപ്ന സുരേഷ് തമിഴ്നാട്ടില്‍ ഒളിവില്‍ താമസിക്കുന്നതായി സൂചന