അനുബന്ധ വാര്‍ത്തകള്‍
- ടൊയോട്ട റേവ് 4 അടിസ്ഥാനപ്പെടുത്തി സുസൂക്കിയുടെ എക്രോസ്സ് വിപണിയിൽ !
- നിസാൻ മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ ഈ മാസം 16ന് അവതരിപ്പിയ്ക്കും !
- ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വതന്ത്രമായി നിലനിറുത്തണമെന്നാവശ്യപ്പെട്ട് പിഎംജി തൊഴില്ഭവന് മുന്നില്‍ പൊന്നുരുക്കി സമരം
- ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടും ഇലക്ട്രിക് മിനി ബസ്സുമായി ഹ്യൂണ്ടായ് വിപണിയിൽ !
- എംജി ഗ്ലോസ്റ്റർ ഉടൻ വിപണിയിലേക്ക് എന്ന് റിപ്പോർട്ടുകൾ !
ഹെക്ടർ പ്ലസിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി, വാഹനം ഈ മാസം വിപണിയിലേക്ക്
മോറീസ് ഗ്യാരേജസ് ആദ്യമായി വിപണിയിലെത്തിച്ച എംജി ഹെക്ടറിന്റെ, ആറ് ഏഴ് സീറ്റർ പതിപ്പ് ഹെക്ടർ പ്ലസിന്റെ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. 50,000 രൂപ നൽകി എംജി ഇന്ത്യ വെബ്സൈറ്റിലൂടെ വാഹനം ബുക്ക് ചെയ്യാം. വാഹനം ഈ മാസം തന്നെ ഇന്ത്യൻ വിപണിയിൽ എത്തും ഇതിന് മുന്നോടിയായാണ് എംജി ബുക്കിങ് ആരംഭിച്ചത്. വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണം എംജി നേരത്തെ ആരംഭിച്ചിരുന്നു.
ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ എംജി വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു. പുതിയ പാറ്റേണിലുള്ള ഡിആര്‍എലും, ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പുകളുമാണ് വാഹനത്തിൽ നൽകിയിരിയ്ക്കുന്നത്. ഹെഡ്‌ലൈറ്റുകൾക്ക് സമീപത്ത് ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ കാണാം, ടെയിൽ ലാമ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്റീരിയറിൽ മൂന്നാം നിരയിലെ സീറ്റുകളാണ് പ്രധാനം മാറ്റം.
റെഗുലര്‍ ഹെക്ടറിലുള്ള ഫിയറ്റ് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഹെക്ടർ പ്ലസും എത്തുക എന്നാണ് റിപ്പോർട്ടുകൾ. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നീ ട്രാൻസ്മിഷനുകളിൽ വാഹനം വാഹനത്തിൽ ഉണ്ടാകും. റഗുലർ ഹെർക്ടറിനേക്കൾ ഒരു ലക്ഷം രൂപയോളം അധികമായിരിയ്ക്കും ഹെക്ടർ പ്ലസിന്റെ വില.