'ശബ്ദസന്ദേശം തന്റേതുതെപോലെ തോന്നുന്നെങ്കിലും പൂർണമായും ഉറപ്പില്ല'; ഓർത്തെടുക്കാനാകുന്നില്ലെന്ന് സ്വപ്ന

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (07:57 IST)
കൊച്ചി: പ്രചരിയ്ക്കുന്ന ശബ്ദസന്ദേശം തന്റേതുതന്നെയെന്ന് തോന്നുമെങ്കിലും പൂർണമായും ഉറപ്പില്ലെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. ജെയിൽ ഡിജിപി അജയ്‌ കുമാറിനാണ് സ്വപ്ന മൊഴി നൽകിയത്. അന്നത്തെ മാനസിക ശാരീരിക സ്ഥിതി വളരെ പ്രയാസകരമായിരുന്നു എന്നും അതിനാൽ ഓർത്തെടുക്കാൻ സാധിയ്ക്കുന്നില്ല എന്നുമാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിയ്ക്കുന്നത്. എന്നാൽ സംഭാഷണം തന്റേതല്ല എന്ന് പൂർണമായും തള്ളിക്കളയാൻ സ്വപ്ന തയ്യാറായിട്ടില്ല

സന്ദേശത്തിൽ കൂടുതലും കൃത്യമായ മലയാളത്തിലാണ് സംസരിയ്ക്കുന്നത്. രണ്ടോ മൂന്നോ ഇംഗ്ലീഷ് വാക്കുകൾ മാത്രമാണ് ഉള്ളത്. എന്നാൽ താൻ മാലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ ഇംഗ്ലീഷിലാണ് സംസാരിയ്ക്കാറ്, മലയാളം സംസാരിച്ചാൽ തന്നെ അറിയാതെ ഇംഗ്ലീഷ് വാക്കുകളായിരിയ്ക്കും കൂടുതൽ പറയുക. എന്ന് സ്വപ്ന സുരേഷ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ശബ്ദ സന്ദേശം വ്യാജമാണോ എന്ന് സംശയാമുണ്ടെന്നും എന്നും വിശദമായ അന്വേഷണം വേണം എന്നും ജെയിൽ ഡിഐജി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടീസ്ഥാനത്തിൽ ജെയിൽ ഡിജിപി ഋഷിരാജ് സിങ് സൈബർ സെല്ലിലെ വിദഗ്ധരുടെ സഹായം തേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :