കൊച്ചി|
jibin|
Last Modified ബുധന്‍, 16 ഡിസംബര്‍ 2015 (12:33 IST)
മുന്‍ ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തലയോട്ടി തുറന്നുപരിശോധിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റീസ് ബി.കെമാല്‍ പാഷയാണ് ചോദ്യം ഉന്നയിച്ചത്.
തലയോട്ടി തുറന്നു പരിശോധന നടന്നിട്ടില്ലെങ്കില്‍ അത് ഗുരുതര തെറ്റാണ്. സ്വാമിയുടെ തലയ്‌ക്ക് പരുക്കേറ്റിരുന്നതായി പരാതിക്കാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തലയോട്ടി തുറന്നുപരിശോധിച്ചിട്ടില്ലെങ്കില്‍ തെറ്റ് തന്നെയാണ്.
മസ്തിഷ്‌ക ക്ഷതം ഉണ്ടായതായി പരിശോധിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ പോസ്റ്റുമാര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ഡിജിപി റിപ്പോര്‍ട്ട് നല്‍കണം. പോസ്റുമോര്‍ട്ടം സംബന്ധിച്ചുള്ള ഡോക്ടറുടെ കുറിപ്പുകള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പോസ്റ്റുമാര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പഴകിയതിനാല്‍ ഇവയ്‌ക്ക് വ്യക്‍തത നല്‍കാന്‍ കഴിയുമോ എന്ന സംശയവും കോടതി ചോദിച്ചു.