തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 5 ജൂണ്‍ 2015 (16:23 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദാനം നിര്‍വഹിക്കാന്‍ എത്തുന്നത് 1,80,440 വോട്ടര്‍മാരാണ് - 85,020 പുരുഷന്മാരും 95,411 സ്ത്രീകളും. ഒട്ടാകെ 86 സ്ഥലങ്ങളിലായി 153 പോളിംഗ് ബൂത്തുകളുമുണ്ടാകും.
27 നു രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാണ് വോട്ടിംഗ് സമയം. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി
പോളിംഗ് ബൂത്തിൽ
വോട്ട് രേഖപ്പെടുത്താൻ നിൽക്കുന്ന ലൈനിൽ വച്ചുതന്നെ പൊലീസ് സമ്മതിദായകരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കും.
ഇലക്‌ഷൻ ആവശ്യത്തിന് ഓരോ സ്ഥാനാർത്ഥിക്കും ചെലവഴിക്കാവുന്ന പരമാവധി തുക 16 ലക്ഷം രൂപയായിരിക്കും. സ്ഥാനാർത്ഥി പത്രിക സമർപ്പിക്കുന്നതിന് മുമ്പായി സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങണം. 20,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ചെക്ക് വഴി
നടത്തണം എന്നും സംഭാവനകൾ ബാങ്ക് അക്കൗണ്ട് വഴിയേ സ്വീകരിക്കാവൂവെന്നും
സർവകക്ഷിയോഗത്തിൽ
ജില്ലാ വരണാധികാരിയും
ജില്ലാകളക്ടര്‍ കൂടിയായ ഡോ.കൌശിഗന്‍ അറിയിച്ചു.
16, 20, 24 തീയതികളിലായി എക്സ്‌പെൻഡിച്ചർ ഷാഡോ സ്ക്വാഡിന്റെ കണക്കും സ്ഥാനാർത്ഥി
നൽകുന്ന വരവുചെലവു കണക്കുകളും പരിശോധിക്കും. പൊരുത്തക്കേടുണ്ടെങ്കിൽ 48 മണിക്കുറിനുള്ളിൽ സ്ഥാനാർത്ഥി മറുപടി നൽകണം. അല്ലെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. സ്ഥാനാർത്ഥികൾ അഡിഷണൽ എക്സ്‌പെൻഡിച്ചർ ഏജന്റിനെ നിർബന്ധമായും നിയമിക്കണം എന്ന്
ഡോ. കൗശിഗൻ കൂട്ടിച്ചേര്‍ത്തു.