രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ ഇവ

Last Updated: ഞായര്‍, 31 മാര്‍ച്ച് 2019 (12:40 IST)
ഏറെ അനിശ്ചിത്വത്തിന് വിരാമമിട്ടുകൊണ്ടാണ് വയനാട്ടി രാഹുൽ ഗാന്ധി മത്സരിക്കും എന്ന അന്തിമ തീരുമാനം എത്തിയിരിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്നുമുള്ള മത്സരിക്കണം എന്നുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിലാണ് ഏറെ ശക്തമായി പരിഗണിക്കപ്പെട്ട മണ്ഡലമായിരുന്നു വയനാട്. ഒടുവിൽ അമേഠിക്ക് പുറമെ വയനാട് നിന്നുകൂടി രാഹുൽ മത്സരിക്കും എന്ന് ഉറപ്പായി.

തെക്കേ ഇന്ത്യയിൽനിന്നും മത്സരിക്കാൻ എന്തുകൊണ്ട് രാഹുൽ ഗാന്ധി വയനട് മണ്ഡലം തന്നെ തിരഞ്ഞെടുത്തു. ഇതിനു പിന്നിൽ രാഷ്ട്രീയപരമായി ഒരുപാട് കാരണങ്ങൾ ഉണ്ട് എന്ന് പറയാം. ഇതിൽ ഏറ്റെവും പ്രധാനം. ഒരിക്കലും നിറം മാറിയിട്ടില്ലാത്ത മണ്ഡലമണ് വയനാട് എന്നത്. 2018ലാണ് വയനാട് ലോക്സഭാ മണ്ഡലം രൂപീകരിക്കുന്നത്. കോൺഗ്രസ്. മാത്രമാണ് ഈ മണ്ഡലത്തിൽ ജയിച്ചിട്ടിള്ളത്.

അമേഠിയിൽ ഇത്തണവന കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നു തന്നെയണ് കോൺഗ്രസിന്റെ വിലയിരുത്തൽ. സ്മൃതി ഇറാനി മണ്ഡത്തിൽ കൂടുതൽ ശക്തയായിട്ടുണ്ട് എന്നതിനാൽ സഭക്കുള്ളിൽ രാഹുലിന്റെ സനിധ്യം ഉറപ്പു വരുത്തുന്നതിനുകൂടിയാണ് കോൺഗ്രസിന്റെ കേരളത്തിലെ കോട്ടയിൽ തന്നെ രാഹുൽ മത്സരിക്കാൻ തയ്യാറെടുക്കുന്നത്.

ദക്ഷിണേന്ത്യയിൽനിന്നും കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ഉറപ്പു വരുത്തേണ്ടതുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാരണം. എന്നാൽ മാത്രമേ ബി ജെ പിയോട് എതിരിടാൻ കോൺഗ്രസിന് സാധിക്കൂ. രാഹുൽ കേരളത്തിൽ മത്സരിക്കുക വഴി. കേരളത്തിന് പുറമെ തമിഴ് നാട്ടിലും കർണ്ണാടകയിലും കൂടുതൽ സീറ്റുകൾ ലഭിക്കും എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :