അനുബന്ധ വാര്‍ത്തകള്‍
- അറിയിപ്പ്: മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നു
- 'ഇവിടെ ഹാന്‍സും പാന്‍ പരാഗും തുപ്പരുത്'; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ എസ്.എഫ്.ഐയുടെ മുദ്രാവാക്യം ! കാരണം ഇതാണ്
- ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരാന്‍ എസ്.എഫ്.ഐ; രാജ്ഭവന് സുരക്ഷ വര്‍ധിപ്പിച്ചു
- ആലപ്പുഴയില്‍ ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിന് പിന്നാലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; നിരവധിപേര്‍ക്ക് പരിക്ക്
- കോമറിന് മേഖലയ്ക്ക് മുകളില്‍ ചക്രവാതചുഴി നിലനില്ക്കുന്നു; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
സപ്ലൈകോ ക്രിസ്മസ് ചന്ത 21 മുതല്‍
സപ്ലൈകോ ക്രിസ്മസ് ചന്ത ഡിസംബര്‍ 21 വ്യാഴാഴ്ച ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് ക്രിസ്മസ് ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും ചന്തകള്‍ ഉണ്ടാകും. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും.
1600 ഓളം ഔട്ട്‌ലെറ്റുകളിലാണ് വില്‍പ്പനയുണ്ടാകുക. സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലാ ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റേയും മില്‍മയുടെയും സ്റ്റാളുകള്‍ ഉണ്ടാകും.
ഡിസംബര്‍ 30 ന് ക്രിസ്മസ് ചന്തകള്‍ അവസാനിക്കും. ഓണച്ചന്തകള്‍ക്കു സമാനമായി സബ്‌സിഡി ഇതര സാധനങ്ങള്‍ ഓഫറുകള്‍ നല്‍കാനും സപ്ലൈകോ ആലോചിക്കുന്നുണ്ട്.