തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (19:28 IST)
സപ്ലൈകോ ജീവനക്കാര്‍ നടത്തി വരുന്ന സമരത്തിനെതിരെ എസ്‌മ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍. സമരത്തില്‍ പങ്കാളികളാകുന്ന പ്രബേഷന്‍ ജീവനക്കാരെ മുന്നറിയിപ്പു കൂടാതെ പിരിച്ചുവിടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമരത്തില്‍ പങ്കെടുത്ത് എട്ട് പ്രബേഷന്‍കാരെപിരിച്ചുവിട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സമരത്തെ തുടര്‍ന്ന് സംസ്‌ഥാനത്തെ 668 സപ്ലൈകോ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
സര്‍ക്കാരിനു സാമ്പത്തിക ബാധ്യതയില്ലാത്ത പ്രമോഷനുകള്‍ നടപ്പിലാക്കുക, സപ്ലൈകോയെ നിലനിര്‍ത്താന്‍ ആവശ്യമായ സബ്‌സിഡി തുക അനുവദിക്കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, കോമണ്‍ സര്‍വീസ് റൂള്‍ നടപ്പാക്കുക, താത്‌കാലിക പാര്‍ക്കിംഗ് ജീവനക്കാര്‍ക്കു മിനിമം വേജസ് നല്‍കുക, പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജീവനക്കാര്‍ സമരം നടത്തുന്നത്.