സംസ്ഥാന വ്യാപകമായി നാളെ കടയടപ്പ് സമരം

കോഴിക്കോട്| VISHNU.NL| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (16:24 IST)
വാറ്റ് നിയമത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ച് കേരള വ്യാപാര വ്യവസായി ഏകോപന സമിതി നാളെ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും. എന്നാല്‍ സമരത്തില്‍ നിന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസും കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയും വിട്ടുനില്‍ക്കും.

എന്നാല്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഹോട്ടലുടമകളുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. നിയമത്തിന്റെ പേരില്‍ വ്യാപാരികളെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനേ അറിയിച്ചിട്ടുംപരിഗണിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദീന്‍ പറഞ്ഞു.

വ്യാപാരികളുമായി ചര്‍ച്ച ചെയ്യാതെയാണ് പല പരിഷ്ക്കാരങ്ങളും നടപ്പിലാക്കുന്നതെന്നും ഇവ നടപ്പാക്കാന്‍ സാവകാശം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. അതേസമയം ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ്‌ തൊഴിലാളികളും നാളെ പണിമുടക്കിലാണ്. വന്‍കിട കമ്പനികള്‍ ഇവര്‍ക്ക് സ്പെയര്‍ പാര്‍ട്സ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണിത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :