പൊതു നിരത്തുകളില്‍ പൊലീസ് ഇറങ്ങും, യാത്ര ചെയ്യാന്‍ മതിയായ കാരണം വേണം; ഞായറാഴ്ചകള്‍ ലോക്ക്ഡൗണിന് സമാനം

രേണുക വേണു| Last Modified വെള്ളി, 21 ജനുവരി 2022 (08:27 IST)

അടുത്ത രണ്ട് ഞായറാഴ്ചകളില്‍ (ജനുവരി 23, 30) സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകും. അവശ്യ സര്‍വീസുകള്‍ക്ക് അനുമതി ഉള്ളതിനാലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണെന്ന് പറയാത്തത്. എന്നാല്‍, തത്വത്തില്‍ ശക്തമായ നിയന്ത്രണങ്ങളായിരിക്കും ഞായറാഴ്ചകളില്‍ ഉണ്ടാകുക. പൊതു നിരത്തുകളില്‍ പൊലീസ് നിയന്ത്രണമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യാന്‍ അനുമതിയില്ല. ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ക്കും വിലക്കുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :