ദുല്‍ഖര്‍ സല്‍മാന് കോവിഡ്; ആരോഗ്യനില ആരാധകരെ അറിയിച്ച് താരം

രേണുക വേണു| Last Modified വ്യാഴം, 20 ജനുവരി 2022 (20:05 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിന്നാലെ മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാനും കോവിഡ്. താരം തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. നേരിയ പനി മാത്രമാണ് തനിക്കുള്ളതെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ദുല്‍ഖര്‍ അറിയിച്ചു. ഈ മഹാമാരി അവസാനിച്ചിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു. നാല് ദിവസം മുന്‍പാണ് മമ്മൂട്ടി കോവിഡ് സ്ഥിരീകരിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :